ഐടി മേധാവിയെ മാറ്റിയ സാങ്കേതിക സർവകലാശാല വി സിയുടെ തീരുമാനം ബോർഡ് ഓഫ് ഗവർണേഴ്സ് തടഞ്ഞു. ഉദ്യോഗസ്ഥ പുനർവിന്യാസം സംബന്ധിച്ച് വൈസ് ചാൻസലർ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതിയെയും ചുമതലപ്പെടുത്തി.
സാങ്കേതിക സർവ്വകലാശാലയിലെ ഐടി വിഭാഗത്തിന്റെ തലവൻ ബിജുമോൻ ടി യെ സ്ഥാനത്തുനിന്ന് മാറ്റി പകരം താല്ക്കാലിക ജീവനക്കാരിയെ നിയമിച്ചു കൊണ്ടുള്ള വൈസ് ചാൻസലർ ഡോ. സിസാ തോമസിന്റെ ഉത്തരവാണ് ബോർഡ് ഓഫ് ഗവർണേഴ്സ് താല്ക്കാലികമായി തടഞ്ഞത്. വൈസ് ചാൻസലറുടെ വിയോജിപ്പോടെയാണ് തീരുമാനം. അസീം റഷീദ് അവതരിപ്പിച്ച അടിയന്തിര പ്രമേയത്തെ മുഴുവൻ അംഗങ്ങളും പിന്തുണച്ചു. സർവകലാശാലാ സർവറിലെ വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങളടക്കമുള്ള ഡാറ്റയുടെ സുരക്ഷിതത്വം സ്ഥിരം ഉദ്യോഗസ്ഥനിൽ നിന്ന് മാറ്റുന്നതിൽ രൂക്ഷമായ എതിർപ്പാണ് അംഗങ്ങൾ ഉയർത്തിയത്. സർവകലാശാലാ ഉദ്യോഗസ്ഥ പുനർവിന്യാസം സംബന്ധിച്ച് വൈസ് ചാൻസലർ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിക്കാൻ ഡോ. സതീഷ് കുമാർ , ജി.സഞ്ജീവ്, അസീം റഷീദ് എന്നിവരുൾപ്പെട്ട സമിതിയെയും ചുമതലപ്പെടുത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here