സിഐടിയു അഖിലേന്ത്യ സമ്മേളനത്തിന് ബംഗളൂരുവില്‍ ഇന്ന് കൊടി ഉയരും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരത്തിയഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം ഞായറാഴ്ച പൊതു സമ്മേളനത്തോടെ സമാപിക്കും.
അവകാശ സമര പോരാട്ടങ്ങളില്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തെ നയിക്കുന്ന സി ഐ ടി യുവിന്റെ പതിനേഴാമത് ദേശീയ സമ്മേളനമാണ് ബംഗളൂരുവില്‍ നടക്കുന്നത്. ഗായത്രിവിഹാര്‍ സാഗര്‍ പാലസ് ഗ്രൗണ്ടിലെ ശ്യാമള്‍ ചക്രവര്‍ത്തി നഗറിലാണ് സമ്മേളനം. ബുധനാഴ്ച രാവിലെ സാംസ്‌കാരിക പരിപാടിയോടെ സമ്മേളനത്തിന് തുടക്കമാവും.
കെ ജി എഫ് സ്വര്‍ണഖനികളിലെ നീതിനിഷേധത്തിനെതിരെ പൊരുതി മരിച്ച രക്തസാക്ഷികളുടെ സ്മൃതികുടീരങ്ങളില്‍ നിന്നെത്തിക്കുന്ന ജ്യോതി സമ്മേളന നഗറില്‍ തെളിക്കും. രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് ഡോ. കെ ഹേമലത സമ്മേളന നഗറില്‍ പതാക ഉയര്‍ത്തും. രഞ്ജന നിരുല-രഘുനാഥ്സിങ് മഞ്ചില്‍ പ്രതിനിധി സമ്മേളനം നടക്കും. സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ ആമുഖ പ്രഭാഷണം നടത്തും. വേള്‍ഡ് ഫെഡഷേന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് ജനറല്‍ സെക്രട്ടറി പാംബിസ് കിരിറ്റ്സിസും കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കളും കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഘടനകളുടെ നേതാക്കളും പങ്കെടുക്കും.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ പോരാട്ടവും ട്രേഡ് യൂണിയന്‍ ഐക്യവും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സി ഐ ടി യു ദേശീയ വൈസ് പ്രസിഡന്റ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തി അഞ്ഞൂറോളം പ്രതിനിധികള്‍ അഖിലേന്ത്യ സമ്മേളനത്തില്‍ പങ്കെടുക്കും.ഞായറാഴ്ച നാഷണല്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം സമാപിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here