ചൈനയിൽ ജനസംഖ്യ ഇടിയുന്നു; ഈ വർഷം ഇന്ത്യ ചൈനയെ മറികടക്കും എന്ന് യുഎൻ കണക്കുകൾ

ആറ് പതിറ്റാണ്ടിനിടെ ചൈനയിലെ ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തി. ചൈനയുടെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് 2022ൽ രാജ്യത്തെ  ജനസംഖ്യ 141.18 കോടിയാണ് എന്ന്  വ്യക്തമാക്കുന്നു. തൊട്ടുമുമ്പുള്ള വർഷത്തെ അപേക്ഷിച്ച് 8.5 ലക്ഷം ആളുകളുടെ കുറവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇത് ചൈന നേരിട്ട മഹാക്ഷാമത്തിന്റെ അവസാന വർഷമായ 1961 ന് ശേഷമുള്ള ആദ്യത്തെ ഇടിവാണ്.1976നുശേഷം ആദ്യമായാണ്‌ ചൈനയിൽ മരണനിരക്ക് ജനന നിരക്കിനെ മറികടക്കുന്നതും.95.6 ലക്ഷം ജനനം ഉണ്ടായപ്പോൾ രാജ്യത്തുണ്ടായ മരണം 1.41 കോടിയാണ് എന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

വർദ്ധിക്കുന്ന ജനസംഖ്യ നിയന്ത്രിക്കാനായി ചൈന 1980ൽ ഒറ്റക്കുട്ടി നയം ഏർപ്പെടുത്തിയിരുന്നു. ജനസംഖ്യ കുറഞ്ഞുതുടങ്ങിയതോടെ 2021ൽ മൂന്ന്‌ കുട്ടികൾവരെ ആകാമെന്ന്‌ നിയമം ഭേദഗതിചെയ്‌തു. യുവാക്കളുടെ എണ്ണം കുറയുന്നത്‌ ചൈനയുടെ സാമ്പത്തികസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നാണ്‌ വിലയിരുത്തൽ.ജനനനിരക്കു വർദ്ധിപ്പിക്കാൻ നികുതി ഇളവുകളും സാമ്പത്തികസഹായവുംനൽകുന്നുണ്ടെങ്കിലും അവയൊന്നും ഫലവത്തായിട്ടില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ജനസംഖ്യാ പ്രതിസന്ധി നേരിടുമ്പോൾ അത് രാജ്യത്തിൻ്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുകയും പൊതുഖജനാവിന് കൂടുതല്‍ സമ്മര്‍ദ്ദമേല്‍ക്കുകയും ചെയ്യും.തൊഴിലെടുക്കുന്ന ജനശക്തിയെയാണ് രാജ്യത്തിൻ്റെ സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ശക്തിയായി ചൈന ഉപയോഗിക്കുന്നത്.

വരും വര്‍ഷങ്ങളിലും ജനസംഖ്യാ നിരക്കിൽ കുറവ് നിലനിർത്താനാണ് സാധ്യതയെന്ന് പിന്‍പോയിന്റ് അസ്സറ്റ് മാനേജ്‌മെന്റ് പ്രതിനിധി ഴീവീ ഴാംഗ് പറയുന്നു. സാമ്പത്തിക വളര്‍ച്ചയുടെ ഘടനാപരമായ ചാലകശക്തിയായി ഇനി ഏറെക്കാലം ജനസംഖ്യയെ ആശ്രയിക്കാൽ ചൈനക്ക് സാധിക്കില്ല. ഉൽപാദനക്ഷമതാ വളര്‍ച്ചയെ കൂടുതല്‍ അവലംബിച്ചാണ് സാമ്പത്തിക വളര്‍ച്ചയുണ്ടാക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതേ സമയം വരും വർഷങ്ങളിൽ ഇടിവ് തുടർന്നാൽ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കാനാണ് സാധ്യത.ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ അനുസരിച്ച് ഈ വര്‍ഷം തന്നെ ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ മറികടക്കും.2022 ൽ ഇന്ത്യയുടെ ജനസംഖ്യ 141.1 കോടിയാണ് എന്നാണ് യുൻ നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News