ഭര്‍ത്താവിനൊപ്പമുള്ള എല്ലാ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കി നടി ഭാമ

ഭര്‍ത്താവിനൊപ്പമുള്ള എല്ലാ ചിത്രങ്ങളും തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കി നടി ഭാമ. സംഭവമെന്തെന്നറിയാതെ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. താരത്തിന്റെ കുടുംബജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടോ എന്ന ചോദ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

2020ല്‍ ബിസിനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മകളുടെ രണ്ടാം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളിലും അരുണിന്റെ സാന്നിധ്യമില്ല. തുടര്‍ന്നാണ് സംഭവം സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്.

ഭാമ തന്റെ പ്രൈവറ്റ് അക്കൗണ്ടില്‍ മുന്‍പ് ഭര്‍ത്താവിന്റെ പേര് സ്വന്തം പേരുമായി ചേര്‍ത്തിരുന്നെങ്കിലും അവിടെ നിന്നും ഇപ്പോള്‍ അരുണിന്റെ പേര് നീക്കം ചെയ്തിരിക്കുകയാണ്. മകളുടെ ആദ്യ പിറന്നാളിന്റെ ഫോട്ടോകള്‍ ഉള്‍പ്പെടെ അരുണിന്റെ സാന്നിധ്യമുള്ള നിരവധി ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു. എന്നാല്‍ അതെല്ലാം ഇപ്പോള്‍ നീക്കം ചെയ്തിരിക്കുകയാണ്.

അതേസമയം വിവാഹ ചടങ്ങില്‍ അരുണിനൊപ്പമുള്ള ഒരു ചിത്രം താരം ബാക്കി വെച്ചിരുന്നു. ഏറ്റവും ഒടുവിലായി ആ ചിത്രവും ഇപ്പോള്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ നിന്ന് താരം എടുത്ത് മാറ്റിയിരിക്കുകയാണ്. താരത്തിന്റെ ദാമ്പത്യത്തിലും പ്രശ്‌നങ്ങള്‍ തുടങ്ങിയോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ അതിന് കൃത്യമായ മറുപടിയൊന്നും ഭാമ നല്‍കിയിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News