ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ ഉദ്ഘാടക കോണ്‍ഗ്രസ് നേതാവ്

തൃക്കരുവയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ ഉദ്ഘാടക കോണ്‍ഗ്രസ് നേതാവ്.കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം സലീന ഷാഹുല്‍ ആണ് സേവാ ഭാരതി സംഘടിപ്പിച്ച പരിപാടിയില്‍ ഉദ്ഘാടകയായത്. ഇതോടെ പഞ്ചായത്തിലെ കോണ്‍ഗ്രസ്- ബിജെപി കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നു.

തൃക്കരുവയിലെ പഞ്ചായത്ത് ആയുര്‍വേദ ഹോസ്പിറ്റലില്‍ ആര്‍.എസ് എസിന്റെയും സേവാഭാരതിയുടെയും നേതൃത്വത്തില്‍ നടന്ന സ്വച് ഭാരത് പരിപാടി ഉദ്ഘാടനം ചെയ്താണ് കോണ്‍ഗ്രസ് പഞ്ചായത്ത് ആര്‍.എസ്.എസ്, ബിജെപിയുമായി അവിശുദ്ധ ബന്ധം പുതുക്കിയത്.ഗ്രൂപ്പ് കലഹത്തില്‍ ആടിയുലയുന്ന കോണ്‍ഗ്രസിലെ ഒരുവിഭാഗം നറുക്കെടുപ്പിലൂടെ നേടിയ പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ ബിജെപിയെ കൂട്ടുപിടിക്കാനുള്ളഓ ശ്രമമാണ് നടത്തുന്നത്.

പഞ്ചായത്ത് ഹരിത കര്‍മ്മസേന ശേഖരിച്ച ഖരമാലിന്യ വസ്തുക്കള്‍ മറിച്ച് വിറ്റ് അഴിമതി നടത്തിയ പഞ്ചായത്ത് പ്രസിഡന്റിനും അസിസ്റ്റന്റ് സെക്രട്ടറിക്കും എതിരെ വിജിലന്‍സ് അന്വേഷണം നടന്നു വരുന്നു. നെടുവത്തൂര്‍ പഞ്ചായത്തില്‍ ബിജെപിയുടെ അവിശ്വാസ പ്രമേയത്തെ യുഡിഎഫ് പിന്തുണച്ചതിനു പിന്നാലെ തൃക്കരുവയില്‍ ബിജെപിയുടെ സഹായം തേടാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ് അണികളിലും പ്രതിഷേധം ശക്തമാണ്. ഇതിനോടകം ബിജെപി കോണ്‍ഗ്രസ് കൂട്ടുകെട്ടിനെതിരെ സമുഹമാധ്യമങ്ങളിലും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News