നാര്‍ക്കോട്ടിക്ക് ഉദ്യോഗസ്ഥന്‍ ചമഞ്ഞു പണം തട്ടിയ കേസ്; പ്രതി അറസ്റ്റില്‍

തൃശ്ശൂരില്‍ നാര്‍ക്കോട്ടിക്ക് ഉദ്യോഗസ്ഥന്‍ ചമഞ്ഞു പണം തട്ടിയ പ്രതിയെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പഴുവില്‍ സ്വദേശി പണിക്കവീട്ടില്‍ അക്ബര്‍ ആണ് പിടിയിലായത്. അക്ബര്‍ നിരവധി കിഡ്നി തട്ടിപ്പു കേസില്‍ ജയിലില്‍ കിടന്നിട്ടുള്ളയാളാണെന്ന് പൊലീസ് വ്യക്തമാക്കി

പുത്തൂര്‍ ചെറുകുന്നത്ത് കട ഉടമയെയാണ് പ്രതി കബളിപ്പിച്ച് പണം തട്ടിയത്. കടയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചെന്നും താന്‍ നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥനാണെന്നും പ്രതി പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് കേസില്‍ പെടാതിരിക്കണമെങ്കില്‍ 3,000 രൂപ തരണമെന്നും ആവശ്യപ്പെട്ടു.ഇതനുസരിച്ച് കടക്കാരന്‍ പണം നല്‍കുകയായിരുന്നു.

തട്ടിപ്പിന് ഇരയായതായി മനസ്സിലാക്കിയ കട ഉടമ ഒല്ലൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News