കൊല്ലത്ത് ഇന്നും എൻഐഎ പരിശോധന

കൊല്ലത്ത് മുൻ പോപ്പുലർലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകൻ നിസാറുദ്ദീന്റെ വീട്ടിൽ എൻഐഎ റെയിഡ്. ചാത്തിനാംകുളത്തെ വീട്ടിലായിരുന്നു എൻഐഎ ഇന്ന് പരിശോധന നടത്തിയത്.ഇന്നലെയും കൊല്ലം ചവറയിൽ എൻഐഎ പരിശോധന നടത്തിയിരുന്നു.ഇതിന് തുടർച്ചയാണ് ഇന്നത്തെ റെയിഡ് എന്നാണ് സൂചന.

ഇന്ന് പുലർച്ചെ 3:15 ന് ആരംഭിച്ച പരിശോധന 6:30നാണ് അവസാനിച്ചത്.പരിശോധന നടക്കുന്ന സമയത്ത് നിസാറുദ്ദീൻ വീട്ടിലുണ്ടായിരുന്നില്ല.വീട്ടിലുണ്ടായിരുന്ന ഡയറിയും ആധാർ രേഖകളും എൻഐഎ ഉദ്യോഗസ്ഥർ പരിശോധനക്ക് ശേഷം ​കൊണ്ടുപോയി.

ഇന്നലെ നടന്ന പരിശോധനയിൽ ചവറ മുക്കത്തോട് സ്‌കൂളിന് സമീപം മന്നാടത്തുതറ വീട്ടിൽ മുഹമ്മദ് സാദിഖിനെ ആണ് (40) അന്വേഷണ സംഘം അറസ്റ്റു ചെയ്തു. ചവറ പൊലീസിൻ്റെ സഹായത്തോടെ സാദിഖിൻ്റെ വീട് വളഞ്ഞായിരുന്നു എൻഐഎ ഇന്നലെ അറസ്റ്റ് ചെയ്തത്.ഇയാളുടെ വീട്ടിൽ നിന്നും ലഘുലേഖകളും ഡയറിയും മൊബൈൽ ഫോണും സിം കാർഡുകകളും ഉദ്യോഗസ്ഥർ കൊണ്ടുപോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News