പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം; സിപിഐഎം നേതൃത്വത്തിന്റെ അന്തിമ തീരുമാനം ഇന്ന്

പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച സിപിഐഎം നേതൃത്വത്തിന്റെ അന്തിമ തീരുമാനം ഇന്ന്. ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ നിലപാട്. ഈ കാര്യം ജോസ് കെ മാണി സിപിഎം സംസ്ഥാന നേതൃത്വത്തെയും ധരിപ്പിച്ചിരുന്നു. ബിനു ഒഴികെ മറ്റാരെയും അംഗീകരിക്കാം എന്നായിരുന്നു കേരള കോണ്‍ഗ്രസിന്റെ നിലപാട്.

നിലവില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആയ സിജി പ്രസാദിനെ അധ്യക്ഷയാക്കണമെന്ന കേരളാ കോണ്‍ഗ്രസ് അവശ്യം. കേരളാ കോണ്‍ഗ്രസ് അംഗം ബൈജു കൊല്ലപ്പറമ്പിലിനെ മര്‍ദ്ദിച്ചതും, നിയമ സഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയ്ക്ക് എതിരായി പ്രവര്‍ത്തിച്ചെന്നതുമാണ് ബിനു കേരളാ കോണ്‍ഗ്രസിനു അനഭിമതനാകാന്‍ കാരണം. മര്‍ദന ദൃശ്യങ്ങള്‍ കേരളാ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ പേജുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News