ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശികള്‍ പിടിയില്‍

തൃശൂര്‍ വടക്കാഞ്ചേരിയില്‍ മാരക മയക്കുമരുന്നായ ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശികളെ പിടികൂടി. നഗരത്തിലെ സ്റ്റാര്‍ ലോഡ്ജില്‍ താമസിക്കുകയായിരുന്ന മിജാനൂര്‍ റഹ്മാന്‍, സൈഫുള്‍ ഇസ്ലാം എന്നിവരാണ് അറസ്റ്റിലായത്.

22 ഗ്രാം ബ്രൗണ്‍ ഷുഗറാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. അസമില്‍ നിന്നും വലിയ അളവില്‍ വാങ്ങി, കേരളത്തില്‍ വില്‍പ്പന നടത്തുന്നതാണ് പ്രതികളുടെ രീതിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എക്സൈസ് തുടര്‍ അന്വേഷണം നടത്തുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News