മുസ്ലിം പ്രമുഖരെ പള്ളികളിലും സര്‍വ്വകലാശാലകളിലും പോയി കാണാന്‍ ആഹ്വാനം ചെയ്ത് നരേന്ദ്ര മോദി

2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മതങ്ങളിലുമുള്ള ആളുകളെയും കാണാന്‍ നിര്‍ദ്ദേശിച്ച മോദി ജനങ്ങളെ കാണാനും സംവദിക്കാനും സര്‍വ്വകലാശാലകളിലും പള്ളികളിലും മറ്റും പോകാനും പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടു. വോട്ടുകള്‍ പ്രതീക്ഷിക്കാതെ പാസ്മന്ദ, ബോറ, പ്രൊഫഷനല്‍, വിദ്യാസമ്പന്നരായ മുസ്ലിംങ്ങളെ കാണാനും അദ്ദേഹം നിര്‍ദ്ദേശിച്ചതായും ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഒരു സമുദായത്തിനെതിരെയും ആവശ്യമില്ലാത്ത പരാമര്‍ശങ്ങള്‍ നടത്തരുത്. അത്തരം പരാമര്‍ശങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രധാനമന്ത്രി നേതാക്കളോട് നിര്‍ദ്ദേശിച്ചതായും ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ അവസാനത്തെ ദിവസമായ ഇന്നലെയാണ് നരേന്ദ്ര മോദി നിരവധി കാര്യങ്ങള്‍ നേതാക്കളോട് നിര്‍ദ്ദേശിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News