ചെറിയ ഉള്ളി ചുട്ട് കഴിച്ചിട്ടുണ്ടോ? ഗുണങ്ങള്‍ ഏറെയാണ്

ചെറിയ ഉള്ളി ദോശക്കല്ലില്‍ വെച്ച് ചുട്ട് കഴിക്കുന്നതിലൂടെ അത് ആരോഗ്യ സംരക്ഷണത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട്. നമ്മുടെ വീട്ടില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള ആരോഗ്യ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചെറിയ ഉള്ളി ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. വീട്ടില്‍ തന്നെ ചെയ്യാവുന്ന ഇത്തരം പൊടിക്കൈകള്‍ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ട് എന്ന് നോക്കാവുന്നതാണ്. ഓരോ അവസ്ഥയിലും ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് വേണ്ടി നമുക്ക് എങ്ങനെ ഉള്ളി സഹായിക്കുന്നുണ്ട് എന്ന് നോക്കാം.

-നീര്‍വീക്കം മാറ്റാന്‍

നീര്‍വീക്കം പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് സംഭവിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചെറിയ ഉള്ളി കഴിക്കാവുന്നതാണ്. ഇത് സ്ഥിരമായി കഴിച്ച് നോക്കൂ. പെട്ടെന്ന് തന്നെ ചെറിയ ഉള്ളി കൊണ്ട് ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാവുന്നതാണ്. നീര്‍വീക്കം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

-ദഹനക്കേടിന് പരിഹാരം

ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വേണ്ടി നമുക്ക് ചെറിയ ഉള്ളി കഴിക്കാവുന്നതാണ്. ഇത് മലബന്ധം പോലുള്ള അസ്വസ്ഥതകളും ഇല്ലാതാക്കി ദഹനക്കേടിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടിയും ദഹന പ്രശ്നത്തെ പരിഹരിക്കുന്നതിനും സഹായിക്കുന്നുണ്ട് ചെറിയ ഉള്ളി.

-രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ചെറിയ ഉള്ളി. ഇത് കഴിക്കുന്നതിലൂടെ അത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ നമുക്ക് ഈ പ്രതിസന്ധിയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. പനി, ജലദോഷം, ചുമ എന്നീ അവസ്ഥകള്‍ക്കെല്ലാം നമുക്ക് പെട്ടെന്ന് തന്നെ ചെറിയ ഉള്ളിയിലൂടെ പരിഹാരം കാണാം.

-സന്ധിവേദനക്ക് പരിഹാരം

സന്ധിവേദന പോലുള്ള അസ്വസ്ഥതകള്‍ ശരീരത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചെറിയ ഉള്ളി ഉപയോഗിക്കാവുന്നതാണ്. ഇത് ഏത് വിധത്തിലും സന്ധിവേദനയും മസില്‍ വേദനയും പരിഹരിക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് ഉള്ളി ചുട്ട് കഴിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News