രാജ്യത്ത് കള്ളപ്പണ നിരോധന നിയമവും അതുമായി ബന്ധപ്പെട്ട നിയമനടപടികളുമെല്ലാം കര്‍ശനമായി തുടരുകയാണ്. എന്നാല്‍ പലപ്പോഴും ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട നടപടികളില്‍ ജനങ്ങള്‍ ബോധവാന്‍മാരല്ല. കൃത്യമായി ആദായ നികുതി നല്‍കുന്നവര്‍പോലും അതുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നില്ല. ഇതിനു കാരണം നടപടികളില്‍ ബോധവാന്‍മാരല്ല എന്നതുകൊണ്ടാണ്.
ഓരോ വര്‍ഷവും നികുതി റിട്ടേണ്‍ സമര്‍പ്പിച്ചു കഴിയുന്നതോടെ നടപടികളെല്ലാം പൂര്‍ത്തിയായെന്ന് കരുതുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. എന്നാല്‍ എന്തെങ്കിലും നിയമ നടപടികള്‍ നേരിടേണ്ടി വന്നാല്‍ അവിടെയും സഹായത്തിന് ഈ രേഖകള്‍ വേണം.
എത്ര നാള്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ രേഖകള്‍ സൂക്ഷിക്കണം എന്ന് ആദായ നികുതി നിയമത്തില്‍ വ്യക്തമാക്കുന്നില്ലെങ്കിലും ആദായ നികുതി വകുപ്പിലെ സെക്ഷന്‍ 147 പ്രകാരം ആദായ നികുതി വകുപ്പിന് 10 വര്‍ഷം വരെയുള്ള കാലയളവിലെ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നല്‍കാന്‍ കഴിയും. പണമിടപാടുകള്‍ മാത്രമല്ല, ഭൂമി ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകളെല്ലാം ആദായ നികുതി വകുപ്പിന്റെ കീഴിലൂടെയാണ് നടക്കുന്നത്. ഇതു കാരണം പാന്‍, ആധാര്‍ വിവരങ്ങള്‍ വഴി എല്ലാ കാര്യങ്ങളും ട്രാക്ക് ചെയ്യാന്‍ വകുപ്പിന് സാധിക്കും.
50 ലക്ഷമോ അതില്‍ കൂടുതലോ ആദായ നികുതി റിട്ടേണിലെ വരുമാനത്തില്‍ വ്യത്യാസമുണ്ടെങ്കില്‍, നികുതി സമര്‍പ്പിച്ചതിനുശേഷം 10 വര്‍ഷക്കാലയളവ് വരെ വരെ നോട്ടീസ് ലഭിച്ചേക്കാം. ഇത്തരം നടപടികള്‍ ഉള്ളതുകൊണ്ടാണ് ആദായ നികുതി രേഖകള്‍ 10 വര്‍ഷമെങ്കിലും സൂക്ഷിച്ചുവെയ്‌ക്കേണ്ടത് ആവശ്യമാണെന്ന് വ്യക്തമാക്കുന്നത്. നികുതിയിളവുകള്‍, മൊത്തം ലഭിച്ച വരുമാനം എന്നീ വിവരങ്ങളെല്ലാം സൂക്ഷിച്ചു വെയ്‌ക്കേണ്ടതുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here