കൊച്ചി പറവൂരില്‍ വീണ്ടും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. മജ്‌ലിസ് ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് പിന്നാലെയാണ് സമീപത്ത് തന്നെയുള്ള കുമ്പാരീസ് ഹോട്ടലില്‍ പഴകിയ ഭക്ഷണം കണ്ടെത്തിയത്. ഒളിവിലുള്ള മജ്‌ലിസ് ഹോട്ടലുടമയെ കണ്ടെത്താന്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
രാവിലെ 8:30 ഓടെയാണ് കുമ്പാരീസ് ഹോട്ടലില്‍ പരിശോധന നടന്നത്. ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങവേ ആയിരുന്നു പരിശോധന. വറുത്തതും പൊരിച്ചതുമായ പഴകിയ മാംസാഹാരം, പാതിവെന്ത രീതിയിലുള്ള കോഴിയിറച്ചി, മസാല പുരട്ടി സൂക്ഷിച്ച ദുര്‍ഗന്ധം വമിക്കുന്ന ഭക്ഷണ സാധനങ്ങളെല്ലാം ആണ് കുമ്പാരി ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്തത്. ഇവയെല്ലാം ഇന്നും തീന്‍മേശയില്‍ വിളമ്പാന്‍ പാകത്തിലായിരുന്നു ഫ്രീസറില്‍ സൂക്ഷിച്ചിരുന്നത്.
പറവൂര്‍ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു ഹോട്ടലില്‍ പരിശോധന. മഹസ്സര്‍ തയാറാക്കി മണിക്കൂറുകള്‍ക്കകം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ അടുപ്പിച്ചു. ഇതിനിടെ കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ മജ്‌ലിസ് ഹോട്ടല്‍ ഉടമകള്‍ക്കെതിരെ പൊലീസ് നരഹത്യ കേസെടുത്തു. മുഖ്യപാചകക്കാരനായ അസൈനാര്‍ ആണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. ഹോട്ടലുടമ സിയാനന്‍ ഉള്‍ ഹക്ക് ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അതേസമയം, പറവൂര്‍ നഗരസഭയിലേക്ക് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here