വിദ്യാര്‍ത്ഥികളെ നടുറോഡിലാക്കി ഗേറ്റ് അടച്ചു പൂട്ടി സ്‌കൂള്‍ അധികൃതരുടെ ക്രൂരത

സ്‌കൂളിലെത്താന്‍ വൈകിയ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും പുറത്താക്കി ഗേറ്റടച്ച് സ്‌കൂള്‍ അധികൃതര്‍. എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലാണ് സംഭവം.ഇരുപത്തിയഞ്ചോളം കുട്ടികളാണ് സ്‌കൂളിനകത്തേക്ക് പ്രവേശനം നിഷേധിച്ച് റോഡില്‍ നില്‍ക്കുന്നത്. 5 മിനിറ്റ് മാത്രം വൈകിയെത്തിയതിനാണ് കുട്ടികളോട് ഈ ക്രൂരതയെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

അതേ സമയം സ്ഥിരമായി വൈകിയെത്തുന്ന കുട്ടികളെയാണ് പുറത്താക്കിയതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. രാവിലെ ഒമ്പത് മണിക്കാണ് സ്‌കൂളില്‍ ബെല്ലടിക്കുന്നത്. പത്ത് മിനുട്ട് വൈകിയ കുട്ടികളെ വരെ 9:10 ന് ക്ലാസില്‍ കയററാന്‍ അനുവദിച്ചെന്നാണ് പ്രിന്‍സിപ്പല്‍ മാത്തുക്കുട്ടി വര്‍ഗീസ് സംഭവത്തെ ന്യായീകരിക്കുന്നത്. ക്ലാസില്‍ വരാതെ കറങ്ങി നടക്കുന്നവരാണ് ഈ കുട്ടികള്‍. അതു കൊണ്ടാണ് ഇവരെ സ്‌കൂളില്‍ നിന്നും പുറത്താക്കി ഗേറ്റ് അടച്ചതെന്നുമാണ് പ്രിന്‍സിപ്പല്‍ നല്‍കുന്ന വിശദീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News