പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ യുണൈറ്റഡും ക്രിസ്റ്റല്‍ പാലസും ഇന്ന് നേര്‍ക്കുനേര്‍

പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനം ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇറങ്ങുന്നു. ക്രിസ്റ്റല്‍ പാലസാണ് എതിരാളികള്‍. മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തറപറ്റിച്ചതിന്റെ കരുത്തിലാണ് ക്രിസ്റ്റല്‍ പാലസിനെതിരെയുള്ള മത്സരത്തിന് ടെന്‍ ഹാഗും സംഘവും ഇറങ്ങുക

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ വിജയങ്ങളുമായി മുന്നേറുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് എവേ മത്സരത്തില്‍ പാട്രിക്ക് വിയയേറയുടെ ക്രിസ്റ്റല്‍ പാലസിനെ നേരിടും. അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയ യുണൈറ്റഡ് മികച്ച ഫോമിലാണുള്ളത് . ഡെര്‍ബിയില്‍ ജയം സ്വന്തമാക്കിയെങ്കിലും നിരവധി മാറ്റങ്ങളോടെയാവും യുണൈറ്റഡ് സെല്‍ ഹെര്‍സ്റ്റ് പാര്‍ക്കിലെ പോരാട്ടത്തിന് ഇറങ്ങുക. ആഴ്‌സണലിനെതിരെയായ മത്സരം മുന്നില്‍ കണ്ട് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാവും യുണൈറ്റഡ് എവേ മത്സരത്തിന് ഇറങ്ങുക

മറുവശത്ത് പോയിന്റ് ടേബിളില്‍ 18 സ്ഥാനത്ത് വിയര്‍ക്കുന്ന ക്രിസ്റ്റല്‍ പാലസിന് ജയം അനിവാര്യമാണ്. അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ കളം നിറഞ്ഞ് കളിക്കുന്ന വില്‍ഫ്രഡ് സാഹയിലാണ് ക്രിസ്റ്റല്‍ പാലസിന്റെയും പാട്രിക്ക് വീയെറയുടെയും പ്രതീക്ഷ.. മാഞ്ചെസ്റ്ററിനെ അലട്ടുന്നത് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കസ്മിറോ ഇല്ലാതെ ഇറങ്ങുന്ന മല്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ആവുന്നില്ല എന്നതാണ്. കടുത്ത മല്സരങ്ങള്‍ വരാനിരിക്കെ കാസ്മിറോക് വിശ്രമം നല്‍കാന്‍ ടെന്‍ ഹാഗ് നിര്‍ബദ്ധിതിനാവും.ഒരു കാര്‍ഡ് കിട്ടിയാല്‍ കാസ്മിറോക്ക് അടുത്ത മത്സരം നഷ്ടമാവുമെന്നതും ടെന്‍ ഹാഗിനെ അലട്ടുന്നുണ്ട്.

പരിക്ക് കാരണം വിഷമിക്കുന്ന റാഷ്ഫോര്‍ഡും മാര്‍ഷ്യലിനും. ക്രിസ്റ്റല്‍ പാലസിനെതിരെയുള്ള മത്സരം നഷ്ടമാവും . പുതിയ സ്ട്രൈക്കര്‍ വെഗോസ്റ്റിന്റെ അരങ്ങേറ്റ മത്സരത്തിനും സെല്‍ ഹെര്‍സ്റ്റ് പാര്‍ക്ക് സ്റ്റേഡിയം സാക്ഷിയാകും. സീനിയര്‍ താരം ഹാരി മഗ്വയറും, ലിസാന്‍ഡ്രോ മാര്‍ട്ടിനസും, ആന്റണിയും തിരിച്ചെത്തുകയാണെങ്കില്‍ യുണൈറ്റഡിന്റെ കരുത്ത് വര്‍ധിക്കും. ഇന്ന് അര്‍ധരാത്രി 1.30നാണ് മത്സരം. വിജയിക്കുകയാണെങ്കില്‍ യുണൈറ്റഡിന് രണ്ടാം സ്ഥാനം സ്വാന്തമാക്കാന്‍ ആവുമെന്നതിനാല്‍ വാശിയേറിയ മത്സരത്തിനാവും സെല്‍ ഹെര്‍സ്റ്റ് പാര്‍ക് സ്റേഡിയവും ഇരു ടീമുകളുടെ ആരാധകരും സാക്ഷിയാവുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News