മലയാള സിനിമയില്‍ ചെറുവേഷങ്ങളിലൂടെ ശ്രദ്ധേയനായ സുബീഷ് സുധി ഇനി നായകന്‍. രഞ്ജിത്ത് പൊതുവാള്‍, രഞ്ജിത്ത് ടി.വി എന്നിവര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സുബീഷ് നായക വേഷത്തിലെത്തുന്നത്. സംവിധായകന്‍ ലാല്‍ ജോസാണ് ചിത്രത്തിന്റെ വിശേഷങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചത്.
ലാല്‍ ജോസ് ചിത്രമായ ക്ലാസ്‌മേറ്റ്‌സിലൂടെയാണ് സുബീഷ് സുധി സിനിമയിലെത്തിയത്. പിന്നീട് ലാല്‍ജോസ് ചിത്രങ്ങളിലെല്ലാം സുധി ചെറിയ വേഷങ്ങളിലൂടെയാണെങ്കിലും മലയാളികളുടെ മനംകവര്‍ന്നു. അറബിക്കഥയില്‍ ക്യൂബ മുകുന്ദന് മുദ്രാവാക്യം ചൊല്ലിക്കൊടുക്കുന്ന പാര്‍ട്ടി അനുഭാവിയായ കഥാപാത്രത്തിലൂടെയാണ് സുബീഷ് സുധി ശ്രദ്ധിക്കപ്പെട്ടത്.
ആസിഫ് അലിയെ നായകനാക്കി മൃദുല്‍ നായര്‍ ഒരുക്കിയ ബിടെക്കിലും മികച്ച വേഷമായിരുന്നു സുബീഷിന്റേത്. കുട്ടന്‍ എന്ന തെയ്യം കലാകാരനെ മികച്ചതാക്കിയിട്ടുണ്ട് ഈ കലാകാരന്‍. പഞ്ചവര്‍ണ തത്തയിലും അരവിന്ദന്റെ അതിഥികളിലും മികച്ച വേഷമായിരുന്നു.
അറബിക്കഥ, മുല്ല, ഇന്നത്തെ ചിന്താ വിഷയം, എല്‍സമ്മ, മറിയം മുക്ക്, മാണിക്യക്കല്ല്, മെക്‌സിക്കന്‍ അപാരത, ലോര്‍ഡ് ലിവിങ് സ്റ്റന്‍, കറുത്ത ജൂതന്‍, കളി, വെളിപാടിന്റെ പുസ്തകം തുടങ്ങിയ ന ചിത്രങ്ങളിലും സുബീഷ് വേഷമിട്ടിട്ടുണ്ട്.
സുബീഷ് നായകനാകുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ സംവിധായകന്‍
ലാല്‍ ജോസാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ലാല്‍ ജോസ് പോസ്റ്റില്‍ ഇങ്ങനെ കുറിക്കുന്നു:
‘സുബീഷ് സുധിയെന്ന അഭിനയമോഹിയായ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത് 2006ലാണ്. ക്ലാസ്‌മേറ്റ്സ് എന്ന എന്റെ സിനിമയില്‍ ഒരു ചെറിയ കഥാപാത്രത്തെ സുബീഷ് അവതരിപ്പിച്ചു. സിനിമയോടുള്ള അതിയായ അഭിനിവേശം കൊണ്ട് പയ്യന്നൂരില്‍ നിന്നും കൊച്ചിയിലേക്ക് വണ്ടികയറിയ ആളായിരുന്നു സുബീഷ്. പിന്നീട് മലയാളത്തില്‍ പല സംവിധായകരുടെ സിനിമകളില്‍ സുബീഷ് ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. സിനിമയിലേക്ക് പ്രവേശിച്ച് 16 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു വഴിത്തിരിവിലെത്തി നില്‍ക്കുകയാണ് സുബീഷ്. സുബീഷ് ആദ്യമായൊരു ചിത്രത്തില്‍ നായകവേഷത്തിലെത്തുകയാണ്. സുബീഷിനെ മലയാളസിനിമയിലേക്ക് കൈപിടിച്ചുകയറ്റാന്‍ സാധിച്ച വ്യക്തിയെന്ന നിലയില്‍ ഈ വേളയില്‍ ഏറ്റവും സന്തോഷിക്കുന്നതും ഞാന്‍ തന്നെയാവും.
നിസാം റാവുത്തറിന്റെ കഥയിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത്
രഞ്ജിത്ത് പൊതുവാള്‍, രഞ്ജിത്ത് ടി.വി എന്നിവര്‍ ചേര്‍ന്നാണ്. കൂടുതല്‍ വിവരങ്ങള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പിന്നീട് പുറത്തുവിടുന്നതായിരിക്കും. സിനിമയോടുള്ള അഭിനിവേശവും തോറ്റുപിന്മാറാന്‍ തയാറല്ലെന്ന നിശ്ചയദാര്‍ഢ്യവും കൈമുതലാക്കിയ ഈ ചെറുപ്പക്കാരന് ജീവിതത്തിന്റെ പുതിയ വഴിത്തിരിവില്‍ എല്ലാവിധ സ്‌നേഹവും ആശംസകളും നേരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here