ജനങ്ങളുടെ താല്‍പര്യമല്ല കോര്‍പ്പറേറ്റ് താല്‍പര്യങ്ങളാണ് രാജ്യത്ത് സംരക്ഷിക്കപ്പെടുന്നതെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അരാജകത്വ പ്രവണതയാണ് രാജ്യത്ത് നടക്കുന്നത്. അതിനെതിരെ ട്രേഡ് യൂണിയന്‍ ഐക്യം ശക്തിപ്പെടുത്തേണ്ടതുണ്ട്. രാജ്യത്ത് അതിനെതിരെ തൊഴിലാളികളുടെ ഐക്യമുണ്ടാവണമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം സജീവമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിഐടിയു പതിനേഴാം അഖിലേന്ത്യ സമ്മേളനത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തൊഴിലാളികള്‍ക്കും – കര്‍ഷകര്‍ക്കും വേണ്ടി മാത്രമല്ല സിഐടിയുവിന്റെ പോരാട്ടം. രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാനുള്ള പോരാട്ടമാണത്. തൊഴിലാളികള്‍ മാത്രമല്ല സമൂഹമൊട്ടാകെ വെല്ലുവിളി നേരിടുകയാണ്. സമൂഹത്തെ വിഭജിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് ഇന്ന് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാറിനെ അനുവദിക്കില്ല. വിഷലിപ്തമായ ഇത്തരം പ്രവര്‍ത്തനങ്ങളെ എതിര്‍ത്ത് തോല്‍പിക്കും. അതിന് വേണ്ടിയുള്ള തൊഴിലാളികളുടെ പോരാട്ടം വിജയം കാണും. കോര്‍പ്പറേറ്റുകളും അവരുടെ രാഷ്ട്രീയ യജമാനന്‍മാരും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുറന്നു കാട്ടും എന്നും തപസ് സെന്‍ വ്യക്തമാക്കി.
അതേ സമയം വര്‍ഗീയതയ്ക്കെതിരെ വര്‍ഗസമരത്തിന്റെ ഐക്യനിര പടുത്തുയര്‍ത്താനുള്ള ആഹ്വാനവുമായി സി ഐ ടി യു പതിനേഴാം അഖിലേന്ത്യ സമ്മേളനത്തിന് ബംഗളൂരുവില്‍ ഇന്ന് തുടക്കമായി. അഖിലേന്ത്യാ പ്രസിഡന്റ് കെ ഹേമലത പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന്റെ നടപടി ക്രമങ്ങള്‍ ആരംഭിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് 1570 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കേരളത്തില്‍നിന്ന് അറുനൂറോളം പ്രതിനിധികളുണ്ട്. അഞ്ചുദിവസത്തെ സമ്മേളനം ജനുവരി 22ന് നാഷണല്‍ കോളേജ് ഗ്രൗണ്ടിലെ പൊതുസമ്മേളനത്തോടെ ദേശീയ സമ്മേളനത്തിന് കൊടിയിറങ്ങും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here