സി ബി ഐ അന്വേഷണം: മന്ത്രി സജി ചെറിയാനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

മല്ലപ്പള്ളി പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. മല്ലപ്പിള്ളി പ്രസംഗത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമാണെന്നും കോടതി വ്യക്തമാക്കി. അന്വേഷണസംഘത്തിന്റെ റഫര്‍ റിപ്പോര്‍ട്ടിനെതിരെ തടസഹര്‍ജിയുമായി മജിസ്ട്രേറ്റ് കോടതിയെ ഹര്‍ജിക്കാരന് സമീപിക്കാമെന്നും കോടതി അറിയിച്ചു.

ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സജി ചെറിയാന്‍ എം എല്‍ എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. സജി ചെറിയാന്‍ എം എല്‍ എ മന്ത്രിയായിരിക്കെ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചിട്ടില്ലെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് സംബന്ധിച്ച പരാതിയില്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ഇന്ന് ഹൈക്കോടതി തള്ളിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News