ജനതാദൾ എസിൽ ലയിക്കാനുള്ള എൽജെഡിയുടെ തീരുമാനത്തിന് ജെഡിഎസ് സംസ്ഥാന സമിതിയുടെ അംഗീകാരം. മാത്യു ടി തോമസ് അധ്യക്ഷനായി തുടരും. എം വി ശ്രേയാംസ്കുമാർ ജെ ഡി എസ് ദേശീയ സെക്രട്ടറിയാകും. ഏഴു വീതം ജില്ലാ കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം ഇരു വിഭാഗങ്ങളും പങ്കിടാനും ധാരണയായി.
കഴിഞ്ഞ ദിവസം ചേർന്ന എൽ ജെ ഡി നേതൃയോഗമാണ് ലയന തീരുമാനമെടുത്തത്. ഇതോടെ ഇടതുമുന്നണിയിൽ ഉള്ള രണ്ട് ജനതാ പാർട്ടികളാണ് ഒന്നാകുന്നത്. എൽജെഡിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി മാത്യു ടി തോമസ് പറഞ്ഞു.
എന്നാൽ ലയനത്തിന് ശേഷമുള്ള പദവികളിലും ഏകദേശ ധാരണയായി. അധ്യക്ഷ സ്ഥാനം തുടർന്നും ഇപ്പോഴത്തെ ജെ ഡി എസിന് തന്നെയായിരിക്കും. സീനിയർ വൈസ് പ്രസിഡണ്ട്, സെക്രട്ടറി ജനറൽ പദവികൾ ഇരു വിഭാഗവും പങ്കിടും. എം വി ശ്രേയാംസ്കുമാർ ദേശീയ സെക്രട്ടറിയാകും.
എൽ ജെ ഡിക്ക് ഒന്നും ജെഡിഎസിന് രണ്ടും എംഎൽഎമാരാണുള്ളത്. മന്ത്രി സ്ഥാനത്തിലും മാറ്റമുണ്ടാകില്ല. ഏഴു വീതം ജില്ലാ കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം ഇരു വിഭാഗങ്ങളും പങ്കിടാനും ധാരണയായി. ലയന കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കാൻ ഇരു പാർട്ടികളും എഴംഗ സമിതിയെയും തീരുമാനിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here