അന്യ സ്ത്രീകളെ നോക്കുന്നത് നിയമ വിരുദ്ധം;  സ്ത്രീരൂപത്തിലുള്ള ബൊമ്മകളുടെ മുഖം മറച്ച് താലിബാൻ

അഫ്ഗാനിസ്ഥാനിലെ  കടകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ത്രീകളുടെ രൂപത്തിലുള്ള ബൊമ്മകളുടെ മുഖം മറച്ച് താലീബാൻ ഭരണകൂടം.രാജ്യത്തെ വസ്ത്രവ്യാപാരശാലകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന സ്ത്രീരൂപത്തിലുള്ള ബൊമ്മകളിലാണ് പുതിയ പരിഷ്ക്കാരം. സ്ത്രീരൂപമാണ് എന്ന കാരണം ചൂണ്ടിക്കാട്ടി  തുണി കൊണ്ടും ചാക്ക് കൊണ്ടും അലുമിനീയം ഫോയിൽ കൊണ്ടുമാണ് ബൊമ്മകളുടെ മുഖം മൂടിയത്.

തുടക്കത്തിൽ  ബൊമ്മകൾ പൂർണ്ണമായും  മൂടി ഈടുകയായിരുന്നു. എന്നാൽ ഇത്തരം പരിഷ്ക്കാരങ്ങൾ  കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതിയുമായി കടയുടമകൾ  ഉയർത്തിയതോടെ ബൊമ്മകളുടെ മുഖം മാത്രം മറച്ചാൽ മതിയെന്ന നിലപാട് താലിബാൻ ഭരണകൂടം സ്വീകരിക്കുകയായിരുന്നു.

വിഗ്രഹ ആരാധന ഇസ്ലാമിൽ നിഷിദ്ധമാണെന്ന വാദമുയർത്തിയായിരുന്നു ഇത്തരം  പരിഷ്ക്കാരം നടപ്പാക്കിയതിന് പിന്നിൽ.അതുകൂടാതെ അന്യ സ്ത്രീകളെ നോക്കുന്നത് തെറ്റാണ് എന്നും ഇസ്ലാമിക ശാസനത്തിൽ പറയുന്നു. കടകളിലെ സ്ത്രീ ബൊമ്മകളെ നോക്കി നിൽക്കുന്നത് ശരിഅത്ത് നിയമത്തിന്റെ ലംഘനമാണെന്നും ചൂണ്ടി ഇസ്ലാമിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന  മന്ത്രാലയം ഉത്തരവും ഇറക്കിയിരുന്നു. ഈ നിർദ്ദേശത്തിനാണ് വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് ഭേദഗതി വരുത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News