ട്വിറ്ററിന്റെ ബ്ലൂ ടിക്ക് സബ്സ്‌ക്രിപ്ഷന്‍ താലിബാന്‍ നേതാക്കള്‍ പണം മുടക്കി വാങ്ങിയെന്ന് റിപ്പോര്‍ട്ട്. രണ്ട് താലിബാന്‍ നേതാക്കളും നാല് പ്രവര്‍ത്തകരും ബ്ലൂ ടിക്ക് പണം കൊടുത്ത് വാങ്ങിയെന്നാണ് ബി ബി സി റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, നിലവില്‍ ഈ ഹാന്‍ഡിലുകളുടെ വെരിഫിക്കേഷന്‍ മാറ്റിയിട്ടുണ്ട്. വിഷയത്തെക്കുറിച്ച് ട്വിറ്ററോ ഇലോണ്‍ മസ്‌കോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
താലിബാന്‍ വിവരാവകാശ വിഭാഗം തലവന്‍ ഹിദായത്തുള്ള ഹിദായത്ത്, അഫ്ഗാന്‍ മാധ്യമ നിരീക്ഷണ വിഭാഗം തലവന്‍ അബ്ദുല്‍ ഹഖ് ഹമ്മാദ് തുടങ്ങിയവരാണ് ബ്ലൂ ടിക്ക് വാങ്ങിയിട്ടുള്ളത്. ഹിദായത്തുള്ളയ്ക്ക് 1,87,000 ഫോളോവര്‍മാരും അബ്ദുല്‍ ഹഖിന് 1,70,000 ഫോളോവര്‍മാരുമുണ്ട്.
റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്നാണ് അക്കൗണ്ടുകളുടെ വെരിഫിക്കേഷന്‍ അപ്രത്യക്ഷമായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here