ഇത് ഒരു ഒന്നൊന്നര സ്വീകരണം ആയിപോയി; മരുമകന് കഴിക്കാന്‍ ഭക്ഷണത്തിന്റെ സമ്പൂര്‍ണ്ണ കലവറ ഒരുക്കി കുടുംബം

ആന്ധ്രാപ്രദേശിലെ ഒരു കുടുംബം തന്റെ മരുമകന് സ്വീകരണം നല്‍കിയ വാര്‍ത്ത ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഏലൂര്‍ ജില്ലയിലെ ഭീമ റാവുവും ചന്ദ്രലീലയുമാണ് തന്റെ മകള്‍ക്കും മരുമകനുമായി വിരുന്ന് സംഘടിപ്പിച്ചത്. മകര സംക്രാന്തി ദിനത്തിലാണ് പെണ്‍കുട്ടിയുടെ കുടുംബം മരുമകന് ഭക്ഷണത്തിന്റെ സമ്പൂര്‍ണ്ണ കലവറ ഒരുക്കിയത്.

379 ഭക്ഷണ ഇനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു രാജകീയ വിരുന്നാണ് കുടുംബം മരുമകന് ഒരുക്കിയത്. 40 തരം വ്യത്യസ്ത രുചിയുള്ള ചോറ്, 20 റൊട്ടി ചട്ണികള്‍, 40 കറികള്‍, 40 ഫ്രൈകള്‍, മധുര പലഹാരങ്ങള്‍, ജ്യൂസുകള്‍, മുപ്പതോളം വ്യത്യസ്ത ഇനം കറികള്‍, ചൂടുള്ളതും തണുത്തതുമായ പാനീയങ്ങള്‍, ബിസ്‌ക്കറ്റുകള്‍, പഴങ്ങള്‍, കേക്കുകള്‍ എന്നിവയാണ് വിരുന്നില്‍ ഒരുക്കിയിരുന്നത്. എന്തായാലും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഈ രാജകീയ വിരുന്നിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

View this post on Instagram

A post shared by kusdhar (@kus_dhar)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News