അരിവിഹിത വിഷയത്തില്‍ കേന്ദ്ര മന്ത്രിയുടെ മറുപടി അംഗീകരിക്കാനാകാത്തതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. പുതിയ സെന്‍സസ് നടന്നതിന് ശേഷം ആവശ്യം പരിഗണിക്കാമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. കേന്ദ്രസര്‍ക്കാര്‍ നടപടി രാഷ്ട്രീയ പ്രേരിതമാണോ എന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ മനസില്‍ കേരളം സമ്പന്ന നാടാണ്. കേന്ദ്രം വിഷയത്തെ ഗൗരവത്തോടെ കാണണം. ചമ്പാവ് അരി ഫോര്‍ട്ടിഫൈഡ് ചെയ്യേണ്ട എന്ന നിലപാടാണ് കേന്ദ്രത്തിന്. നെല്ല് സംഭരണത്തിന്റെ മുഴുവന്‍ പണവും കര്‍ഷകര്‍ക്ക് നല്‍കണമെങ്കില്‍ കേന്ദ്രം കുടിശ്ശിക നല്‍കണം. രണ്ടാം വിള ആരംഭിക്കുമ്പോള്‍ ബാധ്യത തീര്‍ക്കണം. പണം വേഗം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
റേഷന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കുന്ന പദ്ധതി പൂര്‍ത്തിയാക്കിയ കേരളത്തോട് കാത്തിരിക്കാന്‍ പറഞ്ഞത് അംഗീകരിക്കാനാകാത്ത കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here