പാലായില്‍ പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിച്ച കാര്‍ കസ്റ്റഡിയില്‍

പാലായില്‍ പെണ്‍കുട്ടിയെ ഇടിച്ചു തെറിപ്പിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ഇടിച്ച കാറിന്റെ ഉടമ എക്സ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ പൂഞ്ഞാര്‍ സ്വദേശി നോര്‍ബട്ട് ജോര്‍ജ് ആണ്. ഇദ്ദേഹം നിലവില്‍ ഇരാറ്റുപേട്ട എസ്ബിഐയില്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുകയാണ്.

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ കൈയ്ക്ക് പരുക്കേറ്റു. കടുത്തുരുത്തി ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനാണ് പരുക്കേറ്റത്. നടുറോഡില്‍ സ്നേഹയെ ഇടിച്ച് തെറുപ്പിച്ച ശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News