സ്‌കൂട്ടര്‍ ഓടിക്കുന്ന യുവാവിനെ കെട്ടിപ്പിടിച്ചിരുന്ന് ഉമ്മകൊടുത്ത് യുവതി; വീഡിയോ വൈറലായതിന് പിന്നാലെ സംഭവിച്ചത്…

സ്‌കൂട്ടര്‍ ഓടിക്കുന്ന യുവാവിനെ കെട്ടിപ്പിടിച്ചിരുന്ന് ഉമ്മകൊടുക്കുന്ന കാമുകിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സ്‌കൂട്ടര്‍ ഓടിക്കുന്നയാളെ പെണ്‍കുട്ടി കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

ഉത്തര്‍പ്രദേശിലെ ലക്നൗ നഗരത്തിലാണ് സംഭവം. കഴിഞ്ഞദിവസം വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലായതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.സ്‌കൂട്ടര്‍ ഓടിച്ച 23 വയസ്സുകാരനായ വിക്കി ശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

മോട്ടര്‍ വാഹനനിയമം ലംഘിച്ചാണ് ഇരുവരും യാത്ര ചെയ്തതെന്നു പൊലീസ് പറഞ്ഞു. അതേസമയം വീഡിയോയില്‍ കാണുന്ന രണ്ടുപേരും യുവതികളാണെന്നും വീഡിയോ വ്യാജമാണെന്നും ആരോപണങ്ങളുണ്ടായിരുന്നു. പിന്നാലെയാണ് സംഭവം വ്യാജമല്ലെന്നും വിഷയത്തില്‍ കേസെടുത്തുവെന്നും അറിയിച്ച് പൊലീസ് രംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News