‘ഇരട്ട സെഞ്ച്വറി തിളക്കം’;  ചരിത്രമെഴുതി  ശുഭ്മാന്‍ ഗിൽ

ഹൈദരാബാദിൽ നടക്കുന്ന  ഇന്ത്യ- ന്യൂസിലൻഡ് ആദ്യ ഏകദിനത്തിൽ 145 പന്തിൽ  കന്നി ഡബിൾ സെഞ്ച്വറി നേടി ശുഭ്മാൻ ഗിൽ. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ഗിൽ. ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും ഗിൽ കരസ്ഥമാക്കി.

149 പന്തുകളിൽ 19 ബൗണ്ടറികളും 9 സിക്സറും സഹിതം 208 റൺസ് നേടിയ ശുഭ്മൻ ഗിൽ ആണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, രോഹിത് ശർമ, ഇഷാൻ കിഷൻ എന്നിവർ ഈ നേട്ടം കൈവരിച്ചിരുന്നു.  ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരമെന്ന റെക്കോഡും കിഷന്റെ പേരിലായിരുന്നു. ഇപ്പോഴിതാ ഈ റെക്കോർഡാണ് ശുഭ്മാൻ ഗിൽ തിരുത്തി എഴുതിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News