കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡ് ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളിലേക്ക്

കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡ് ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളിലേക്ക്. അതിവേഗ ചാര്‍ജിങ് സൗകര്യവുമായി ലാന്‍ഡി ലാന്‍സോ ഇലക്ട്രിക് സൂപ്പര്‍ ബൈക്കും സ്‌കൂട്ടറുമാണ് ഇവ. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പദ്ധതിയിലൂടെയായിരുന്നു വാഹനങ്ങളുടെ നിര്‍മാണ പൂര്‍ത്തീകരണം. ഹിന്ദുസ്ഥാന്‍ ഇവി. മോട്ടോഴ്‌സ് കോര്‍പ്പറേഷനാണ് വാഹനങ്ങളെ വിപണികളില്‍ എത്തിക്കുന്നത്.

അറബിക്കടലിന്റെ റാണിയായ കൊച്ചി ഐ ടി മേഖലയില്‍ നിന്ന് മെല്ലെ വാഹന നിര്‍മാണത്തിലേക്ക്. ഇന്ത്യയിലാദ്യമായി അതിവേഗ ചാര്‍ജിങ് സൗകര്യമുള്ള ഇരുചക്ര വാഹനങ്ങള്‍ ഒരുക്കിയാണ് ഈ മാറ്റം. ലാന്‍ഡി ലാന്‍സോ ഇലക്ട്രിക് സൂപ്പര്‍ ബൈക്കുീ സ്‌കൂട്ടറുമാണ് അതിവേഗ ചാര്‍ജിങ് സൗകര്യവുമായി ഇനി നിരത്തിലുണ്ടാകുക. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പദ്ധതിയുടെ ഭാഗമായി കൂടിയാണ് കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡായി ഈ വാഹനങ്ങള്‍ വിപണികളില്‍ അവതരിപ്പിക്കുന്നത്

ഇവയ്ക്ക് ചാര്‍ജിങ് സ്റ്റേഷനുകളെ ആശ്രയിക്കേണ്ട, വീട്ടിലിരുന്നും ചാര്‍ജ് ചെയ്യാം എന്നതാണ് വാഹനത്തിന്റെ പ്രത്യേകത. പുതുതലമുറ സാങ്കേതിക വിദ്യയായ ലിഥിയം ടൈറ്റനറ്റ് ഓക്‌സി നാനോ ബാറ്ററി ഉപയോഗിക്കുന്നതും രാജ്യത്ത് ആദ്യമായാണ്. 25 വര്‍ഷമാണ് ബാറ്ററിയുടെ കാലാവധിയെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. 4 മാസത്തിനകം വാഹനകള്‍ വില്‍പ്പനയ്‌ക്കെത്തിക്കാനാണ് തീരുമാനം

മോഡല്‍ അനുസരിച്ച് 5 മിനിട്ട് മുതല്‍ 1 മണിക്കൂര്‍ വരെയാണ് ചാര്‍ജിങ് സമയം. സ്‌കൂട്ടറുകള്‍ നാലു മാസത്തിനകം വില്‍പ്പനയ്ക്ക് എത്തിക്കാനാണ് ശ്രമം. വ്യവസായ മന്ത്രി പി.രാജീവ് , ഗതാഗത വകുപ്പ് ആന്റണി രാജു എന്നിവര്‍ ചേര്‍ന്നാണ് വാഹനങ്ങളെ പരിചയപ്പെടുത്തിയത്. ലാന്‍ഡി ഇ. ഹേഴ്‌സ് , ലാന്‍ഡി ഇ3 ഗിള്‍ ജറ്റ് വിപണിയില്‍ അവതരിപ്പിച്ചത്. ഇതിനൊപ്പം അതിവേഗ ചാര്‍ജിങ് സംവിധാനങ്ങളുണ്ടാകും. ഇതിലെ ബാറ്ററികള്‍ ചൂടാകില്ല. ഒപ്പം തീപ്പിടിക്കുകയുമില്ല. കൂടുതല്‍ സുരക്ഷിതത്വമാണ് നല്‍കുന്നതെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News