ഇനി ജിയോ ട്രൂ 5 ജി സേവനങ്ങള്‍ സംസ്ഥാനത്ത് ഈ 5 നഗരങ്ങളില്‍ കൂടി

ജിയോ ട്രൂ 5 ജി സേവനങ്ങള്‍ കണ്ണൂര്‍, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് നഗരങ്ങളില്‍ കൂടി ആരംഭിച്ചു. ഇതോടെ സംസ്ഥാനത്ത് 11 നഗരങ്ങളില്‍ ജിയോ 5ജി സേവനങ്ങള്‍ ലഭ്യമാകും. കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, ചേര്‍ത്തല, ഗുരുവായൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നേരത്തെ ലഭ്യമായിരുന്നു.

5 ജി സേവനങ്ങള്‍ ലഭിക്കാന്‍ ഉപഭോക്താക്കള്‍ സിം കാര്‍ഡുകള്‍ മാറ്റേണ്ടതില്ല എന്നതാണ് ഒരു വലിയ പ്രത്യേകത. 5 ജി പിന്തുണയ്ക്കുന്ന ഫോണില്‍ പോസ്റ്റ് പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീചാര്‍ജായ 239 രൂപയോ അതിനു മുകളിലുള്ള റീചാര്‍ജോ ഉണ്ടായിരിക്കണം എന്നുമാത്രമാണ് ആകെയുള്ള ഒരു നിബന്ധന.

ഒരു ജി.ബി വേഗത്തില്‍ അണ്‍ലിമിറ്റഡ് ഡേറ്റ ആസ്വദിക്കാനായി ജിയോ വെല്‍കം ഓഫര്‍ ലഭിക്കും. ഫോര്‍ ജി നെറ്റ്വര്‍ക്കിനെ ആശ്രയിക്കാത്ത 5 ജി നെറ്റ്വര്‍ക്ക് വിന്യസിച്ചാണ് സേവനം ലഭ്യമാക്കുന്നത്. കണ്ണൂര്‍, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നീ നഗരങ്ങളിലെ ജിയോ ഉപയോക്താക്കള്‍ക്ക് 1 ജിബിപിഎസ് + വേഗത്തില്‍ അണ്‍ലിമിറ്റഡ് ഡേറ്റ അനുഭവിക്കാനാണ് ജിയോ വെല്‍ക്കം ഓഫര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News