മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമം നടക്കുന്നു: യെച്ചൂരി

മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനും രാജ്യത്തിന്റെ സാമൂഹ്യ ഘടനയെ മാറ്റിയെഴുതാനുമുള്ള ശ്രമം നടക്കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്ത് ഫാസിസം നടപ്പിലാക്കാനാണ് ചിലരുടെ നീക്കമെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

കോര്‍പ്പറേറ്റ്- വര്‍ഗീയ ശക്തികള്‍ തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉടലെടുക്കുന്നുവെന്നും അതിനെതിരെ പോരാട്ടം അനിവാര്യമാണെന്നും യെച്ചൂരി ഓര്‍മിപ്പിച്ചു. ഈ കൂട്ടുകെട്ടില്‍ ചില മാധ്യമങ്ങള്‍ക്കും പങ്കുണ്ടെന്നും ഇത്തരം മാധ്യമങ്ങള്‍ വിദ്വേഷത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

ചരിത്രത്തെ നേരായ രീതിയില്‍ കാണണമെന്ന് യെച്ചൂരി പറഞ്ഞു. ഹിറ്റ്ലറുടെ സിദ്ധാന്തങ്ങള്‍ വെള്ളപൂശി കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നുവെന്നും ജനാധിപത്യ രാഷ്ട്രീയ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

ദേശാഭിമാനിയുടെ എണ്‍പതാം വാര്‍ഷികത്തിന്റെ സമാപന ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു സീതാറാം യെച്ചൂരി. ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അധ്യക്ഷനായി. മന്ത്രി പി രാജീവ്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂര്‍ നാഗപ്പന്‍, ദേശാഭിമാനി ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന്‍, ജനറല്‍ മാനേജര്‍ കെ ജെ തോമസ്, എ എ റഹീം എം പി, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമാപനച്ചടങ്ങില്‍ ദേശാഭിമാനി പുരസ്‌കാരം ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. മുന്‍ ചീഫ് എഡിറ്റര്‍മാര്‍, ജനറല്‍ മാനേജര്‍മാര്‍, ജനറല്‍ എഡിറ്റര്‍ എന്നിവരെ ആദരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News