ഇനി സുരങ്ക നിര്‍മിക്കാന്‍ കുഞ്ഞമ്പുവില്ല; മണ്ണിനടിയിലെ ജലമനുഷ്യന് വിട

കാസര്‍ക്കോട് ജില്ലയില്‍ സുരങ്ക എന്ന തുരങ്കരൂപത്തിലുള്ള കിണറിന്റെ നിര്‍മാണത്തിലൂടെ ശ്രദ്ധേയനായ കുഞ്ഞമ്പു അന്തരിച്ചു. 74 വയസായിരുന്നു. ജലക്ഷാമമുള്ള പ്രദേശങ്ങളിലെ മനുഷ്യര്‍ക്ക് സുരങ്കയിലൂടെ ജലമെത്തിച്ചു നല്‍കിയ കുഞ്ഞമ്പുവിനെ ‘മണ്ണിനടിയിലെ ജലമനുഷ്യന്‍’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

16-ാം വയസ് മുതല്‍ സുരങ്ക നിര്‍മാണം ആരംഭിച്ച കുഞ്ഞമ്പു ആയിരത്തിലേറെ സുരങ്കകളാണ് നിര്‍മിച്ചത്. യുനസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടം നേടിയ സുരങ്കകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ നയിച്ചത് കുഞ്ഞമ്പുവായിരുന്നു. ഈ രംഗത്തെ പ്രവര്‍ത്തനത്തിന് നിരവധി അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News