മദ്യ കള്ളക്കടത്തുകാര്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ നദിയില്‍ മുക്കിക്കൊന്നു

മദ്യ കള്ളക്കടത്തുകാര്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ നദിയില്‍ മുക്കിക്കൊന്നു. കൊലപാതകം നടത്തിയ രണ്ടു പേര്‍ ഒളിവിലാണ്. മുസഫര്‍പുര്‍ ജില്ലയിലെ മുഷാഹരിയിലാണ് നാടിനെ നടുക്കിയ സംഭവം.

മദ്യ നിരോധന നിയമം നിലവിലുള്ള ബിഹാറില്‍ വിഷമദ്യ ദുരന്തങ്ങളെ തുടര്‍ന്ന് പൊലീസും എക്‌സൈസ് വിഭാഗങ്ങളും റെയ്ഡുകള്‍ ശക്തമായിരുന്നു. എക്‌സൈസ് കോണ്‍സ്റ്റബിള്‍ ദീപക് കുമാറിനെയാണ് (23) മല്‍പ്പിടിത്തത്തിനിടെ പ്രതികള്‍ നദിയില്‍ മുക്കിക്കൊലപ്പെടുത്തിയത്.

ബുഡി ഗണ്ഡക് നദിക്കരയില്‍ രണ്ടു മദ്യ കള്ളക്കടത്തുകാരെ പിന്തുടര്‍ന്നു പിടികൂടുന്നതിനിടെയായിരുന്നു കൊലപാതകം. കൊലപാതകികള്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

. എക്‌സൈസ് കോണ്‍സ്റ്റബിള്‍ ദീപക് കുമാറിനൊപ്പം റെയ്ഡിനു പോയ രണ്ടു പൊലീസുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതികള്‍ ദീപകിനെ കൊലപ്പെടുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News