2022 ദേശാഭിമാനി പുരസ്‌കാരം അടൂർ ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി

2022ലെ ദേശാഭിമാനി പുരസ്കാരം തിരക്കഥാകൃത്തും സംവിധായകനുമായ അടൂർ ഗോപാലകൃഷ്ണന് സമ്മാനിച്ച്. മുഖ്യമന്ത്രി പിണറായി വിജയനാണ് അടൂരിന് പുരസ്കാരം സമ്മാനിച്ചത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം.ഫലകവും 2 ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

രാഷ്‌ട്രീയ സ്വാതന്ത്യത്തിൽ നിന്ന് സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യത്തിലേക്കുള്ള മാറ്റം അനിവാര്യമാണെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ദേശാഭിമാനിക്ക് നിർണായക പങ്ക് നിർവഹിക്കാനുണ്ട്. വിവിധ സമ്മർദങ്ങൾ അതിജീവിച്ചാണ് ദേശാഭിമാനി വളർന്നത്. സാമൂഹ്യ ഘടനയെ മാറ്റിയെഴുതാനുള ശ്രമമാണ് ഇന്ന് നടക്കുന്നത്. പുതിയ ദിശയിലേക്ക് സമൂഹത്തെ നടത്തുമ്പോൾ അതിനെതിരായ അവബോധം സൃഷ്ടിക്കാൻ ദേശാഭിമാനിക്ക് കടമയുണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News