ഓപ്പറേഷന്‍ ഓവര്‍ലോഡ്; എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഓഫീസില്‍ ലക്ഷങ്ങളുടെ കോഴ ഇടപാട്

കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ഓഫീസില്‍ ലക്ഷങ്ങളുടെ കോഴ ഇടപാട്. തെള്ളകത്തെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഓഫീസിലാണ് കോഴ ഇടപാട് കണ്ടെത്തിയത്. മൂന്ന് എം.വി.ഐമാര്‍ പ്രതിമാസം മൂന്നു ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങി എന്നതിന്റെ തെളിവാണ് വിജിലന്‍സിന് കിട്ടിയത്. ടിപ്പര്‍ ലോറികളുടെ നിയമ ലംഘനങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്നതിനായിരുന്നു കൈക്കൂലി നല്‍കിയത്.

ഷാജന്‍, അജിത് ശിവന്‍, അനില്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്യും. ഇവര്‍ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് ഇടനിലക്കാരന്‍ വഴിയാണ് പണം കൈമാറിയതെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇടനിലക്കാരന്‍ രാജീവിന്റെ ഫോണില്‍ നിന്ന് പണം കൈമാറ്റത്തിന്റെ തെളിവുകളും വിജിലന്‍സിന് കിട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News