ന്യൂസീലന്‍ഡിനെതിരായ ഏകദിനത്തിൽ ഇന്ത്യന്‍ ജയം 12 റണ്‍സിന്

ഹൈദരാബാദ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 12 റണ്‍സ് വിജയം. 350 റണ്‍സ് പിന്തുടര്‍ന്ന ന്യൂസീലന്‍ഡിനായി സെഞ്ച്വറി നേടിയ മൈക്കല്‍ ബ്രേസ്‍വെല്ലും പൊരുതിയെങ്കിലും അവസാന ഓവറിലെ രണ്ടാം പന്തില്‍ പുറത്തായി. 337 റണ്‍സില്‍ കിവീസ് ഓള്‍ ഔട്ടായി.

ബ്രേസ്വെൽ – സാന്റ്നര്‍ സെഞ്ചുറി കൂട്ടുകെട്ടാണ് കിവീസിനെ മല്‍സരത്തിലേക്ക് തിരികെയെത്തിച്ചത്. ശുഭ്മാന്‍ ഗില്ലിന്റെ ഇരട്ടസെഞ്ചുറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് നേടി. കിവീസിന്റെ മറുപടി 49.2 ഓവറിൽ 337 റൺസിൽ അവസാനിച്ചു. തകർത്തടിച്ച് സെഞ്ചുറി നേടിയ മൈക്കൽ ബ്രേസ്‌വെൽ 77 പന്തിൽ 140 റൺസുമായി ഏറ്റവും ഒടുവിൽ പുറത്തായി. സിക്സറുമായി തുടക്കമിട്ട ബ്രേസ്‌വെൽ അടുത്ത പന്തിൽ എൽബിയിൽ കുരുങ്ങിയതാണ് കിവീസിന് തിരിച്ചടിയായത്. 10 ഓവറിൽ 46 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമായി തിരിച്ചത്. വിജയത്തോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News