പാലാ നഗരസഭയില്‍ പുതിയ ചെയര്‍മാനെ ഇന്ന് തെരഞ്ഞെടുക്കും

പാലാ നഗരസഭയില്‍ പുതിയ ചെയര്‍മാനെ ഇന്ന് തെരഞ്ഞെടുക്കും. മുന്നണിയിലെ മുന്‍ധാരണ പ്രകാരം വരുന്ന ഒരു വര്‍ഷം സി.പി.എം അംഗം ചെയര്‍മാന്‍ ആവും. പുതിയ ചെയര്‍മാന്‍ ആരാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനം രാവിലെ ചേരുന്ന സി.പി.എം- കേരളാ കോണ്‍ഗ്രസ് യോഗങ്ങളില്‍ തീരുമാനം ഉണ്ടാവും

പാലാ നഗരസഭയിലെ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി സി.പി.ഐ.എം, കേരള കോണ്‍ഗ്രസ് തര്‍ക്കമെന്നാണ് മാധ്യമങ്ങള്‍ പ്രചരപ്പിക്കുന്നത്. മുന്നണിയിലെ തീരുമാന പ്രകാരം ആദ്യം രണ്ട് വര്‍ഷവും, അവസാന രണ്ട് വര്‍ഷവും കേരളാ കോണ്‍ഗ്രസ് എമ്മിനാണ് ചെയര്‍മാന്‍ സ്ഥാനം. ഇതിനിടയിലുള്ള ഒരു വര്‍ഷം സി.പി.ഐ.എം അംഗം ചെയര്‍മാനാകും. ഈ ധാരണ പ്രകാരമാണ് ഇന്ന് പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുക. ചെയര്‍മാന്‍ സ്ഥാനത്തേക്ക് സി പി എം പരിഗണിച്ച ബിനു പുളിക്കാക്കണ്ടത്തിനെതിരെ കേരളാ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ അഭിപ്രായം കൂടി പരിഗണിച്ചാവും സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ അന്തിമ തീരുമാനം.

ബിനു ഒഴികെ ആരെയും അംഗീകരിക്കാമെന്ന് കേരളാ കോണ്‍ഗ്രസ് സി പി എം നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. രാവിലെ സി പി ഐ ഏരിയാ കമ്മിറ്റി യോഗവും, തുടര്‍ന്ന് ഇടത് മുന്നണിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗവും നടക്കും. ഈ യോഗത്തിന് ശേഷമാണ് പുതിയ ചെയര്‍മാന്‍ ആരാണെന്ന കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഉണ്ടാവുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News