കോണ്‍ഗ്രസ് സംഘടനാ നേതാവിനെതിരെ പീഡന പരാതി

തൃശ്ശൂരില്‍ കോണ്‍ഗ്രസ് സംഘടനാ നേതാവിനെതിരെ സഹപ്രവര്‍ത്തകയുടെ പീഡന പരാതി അതിരപ്പള്ളി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആയ എം വി വിനയരാജിനെതിരെയാണ് പീഡന പരാതി. അതിരപ്പിള്ളി പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

പതിനാറാം തീയതിയാണ് അതിരപ്പിള്ളി പോലീസ് സ്റ്റേഷനില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആയ എംവി വിനയരാജിനെതിരെ സഹപ്രവര്‍ത്തക പരാതി നല്‍കിയത്. മാസങ്ങളോളം അശ്ലീലം പറഞ്ഞ ശല്യപ്പെടുത്തുകയും നിരന്തരമായ ചൂഷണത്തിന് വിധേയമാക്കുകയും ഓഫീസില്‍ ആരുമില്ലാത്ത സമയത്ത് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. പരിയാരം റേഞ്ചിലെ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഓഫീസറും അതിരപ്പള്ളിയിലെ കോണ്‍ഗ്രസ് സംഘടനാ നേതാവുമാണ് എം വി വിനയരാജ് .

രണ്ടുമാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പരാതിക്കാരി വാങ്ങിയ പുതിയ ഫോണില്‍ പ്രതി എം ബി വിനയരാജ് അവരറിയാതെ ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു. പിന്നീട് പരാതിക്കാരിയുടെ ദിവസേനയുള്ള കാര്യങ്ങള്‍ ഇയാള്‍ നിയന്ത്രിച്ചു. സമൂഹ മാധ്യമങ്ങള്‍ വഴി പരാതികാരിയെ മാസങ്ങളോളം ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.

ചാലക്കുടി DF0 ക്ക് നല്‍കിയ പരാതി അതിരപ്പള്ളി പോലീസിന് പിന്നീട് കൈമാറി. ഐപിസി 376 509 354 506 തുടങ്ങി നാലു വകുപ്പുകള്‍ പ്രകാരം 12 വര്‍ഷത്തോളം ശിക്ഷ അനുഭവിക്കാനുള്ള കുറ്റങ്ങളാണ് എംപി വിനയരാജിനെതിരെ അതിരപ്പിള്ളി പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് .
പരാതിയെ തുടര്‍ന്ന് പ്രതി ഒളിവിലാണ് പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി എന്ന് അതിരപ്പള്ളി പോലീസ് കൈരളി ന്യൂസിനോട് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News