താടിയും മുടിയും മഞ്ഞുകട്ടകളായി; തണുത്തുറഞ്ഞ് നൂഡില്‍സും

കേരളത്തില്‍ മിക്കവരുടെയും പ്രിയപ്പെട്ട ഒന്നാണ് മഞ്ഞുകാലം. എന്നും തണുപ്പായിരുന്നെങ്കിലെന്ന് പലരും ചിന്തിക്കാറുമുണ്ട്. എന്നാല്‍, അത്ര സുഖകരമല്ല മഞ്ഞും തണുപ്പും. ചൂടുള്ള ആഹാര സാധനങ്ങള്‍ പോലും മഞ്ഞില്‍ ഉറച്ചുപോകുന്നത് ഇത്തരം ഇടങ്ങളിലെ പതിവ് കാഴ്ച്ചയാണ്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

മഞ്ഞു പുതഞ്ഞ് നില്‍ക്കുന്ന അവസ്ഥയില്‍ ഒരാള്‍ നൂഡില്‍സ് കഴിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. സ്വെറ്ററടക്കമുള്ള വസ്ത്രങ്ങള്‍ ധരിച്ചയാള്‍ നൂഡില്‍സ് കഴിക്കാന്‍ ആണ് പുറത്തേക്കിറങ്ങിയത്. എന്നാല്‍, നിമിഷനേരംകൊണ്ട് നൂഡില്‍സ് തണുത്തുറഞ്ഞ് കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കുന്നു. തണുത്ത് മരവിച്ച നൂഡില്‍സ് പലരെയും അമ്പരപ്പിച്ചപ്പോള്‍, ഇത് കഴിക്കുന്ന ആളുടെ താടിയും മുടിയും മഞ്ഞില്‍ പുതഞ്ഞ് ഉറച്ചിരിക്കുന്നത് അതിനേക്കാളേറെ കൗതുകമായി.

മൈനസ് നാല്‍പ്പത്തിയഞ്ച് ഡിഗ്രി സെല്‍ഷ്യസ് തണുപ്പ് അനുഭവപ്പെടുന്ന ഇടങ്ങളിലെല്ലാം ഇത്തരം കാഴ്ചകള്‍ സര്‍വ്വസാധാരണമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News