പാലാ നഗരസഭാധ്യക്ഷയായി ജോസിന്‍ ബിനോയെ തിരഞ്ഞെടുത്തു. 26 അംഗ നഗരസഭയില്‍ 17 വോട്ടുകള്‍ നേടിയാണ് ജോസിന്‍ ബിനോ വിജയിച്ചത്. ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി ഇടത് മുന്നണിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാര്‍ മാധ്യമങ്ങള്‍ വ്യാപക പ്രചരണമാണ് നടത്തിയത്.
രാവിലെ ചേര്‍ന്ന സി.പി.എം പാലാ ഏരിയാ കമ്മിറ്റി യോഗമാണ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി ജോസിന്‍ ബിനോയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ബിനു പുളിക്കണ്ടത്തിന്റെ പേരും ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ ജോസി ബിനോയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി തീരുമാനം എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും അംഗീകരിച്ചു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ഏഴിന് എതിരെ 17 വോട്ടുകള്‍ നേടിയാണ് യുഡിഎഫിലെ പ്രിന്‍സ് വി. സിയെ.ജോസിന്‍ ബിനോ പരാജയപ്പെടുത്തിയത്.
പാലാ നഗര സഭയിലെ 26 അംഗങ്ങളില്‍ 25 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. ഒരു സ്വതന്ത്ര അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. യുഡിഎഫിന് ലഭിക്കേണ്ട ഒരു വോട്ട് അസാധുവായി. ഇടത് മുന്നണിക്ക് ലഭിക്കേണ്ട മുഴുവന്‍ വോട്ടുകളും ജോസിന്‍ ബിനോയ്ക്ക് ലഭിച്ചു. ഇതോടെ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി മുന്നണിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള മാധ്യമ പ്രചരണങ്ങളാണ് ആസ്ഥാനത്തായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here