ബിജെപിയില്‍ ചേര്‍ന്ന് പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ മന്‍പ്രീത് സിങ് ബാദല്‍ ബിജെപിയില്‍. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് ബിജെപിയില്‍ ചേര്‍ന്നത്. രാഹുല്‍ ഗാന്ധിക്ക് രാജിക്കത്തയച്ച് മണിക്കൂറുകള്‍ക്കകമാണ് മന്‍പ്രീത് ബിജെപിയില്‍ ചേര്‍ന്നത്.

ദില്ലി ബിജെപി ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തിന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അംഗത്വം നല്‍കുകയായിരുന്നു. ബിജെപിയില്‍ അംഗത്വമെടുത്ത മന്‍പ്രീത് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി.

രാജ്യം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടന്നതോടെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള കൂറുമാറ്റം വീണ്ടും തുടങ്ങി. കേന്ദ്രമന്ത്രിമാരും എം പിമാരും എംഎല്‍എമാരുമടക്കം 180ലേറെ പേരാണ് കോണ്‍ഗ്രസില്‍ നിന്ന് ഇതുവരെ ബിജെപിയില്‍ ചേര്‍ന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News