പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; 15കാരിയെ വെടിവെച്ചു കൊന്നു

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് 15കാരിയെ യുവാവ് വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഭദോഹിയിലാണ് സംഭവം. അനുരാധ ബിന്ദ് എന്ന പെണ്‍കുട്ടിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

കഴിഞ്ഞദിവസം പെണ്‍കുട്ടി ബന്ധുവായ നിഷയ്‌ക്കൊപ്പം കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കൊല നടന്നത്. പ്രതി അരവിന്ദ് വിശ്വകര്‍മ (22) പെണ്‍കുട്ടിയുടെ തലയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

പെണ്‍കുട്ടിയോട് പ്രതി പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കിലും പെണ്‍കുട്ടി അത് നിരസിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായാണ് പ്രതി പെണ്‍കുട്ടിയെ വെടിയുതിര്‍ത്തതെന്ന് പൊലീസ് സൂപ്രണ്ട് അനില്‍ കുമാര്‍ അറിയിച്ചു. പ്രതി അരവിന്ദ് വിശ്വകര്‍മയെ പിടികൂടാനുള്ള അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News