സെല്‍ഫിയെടുക്കാന്‍ കയറി, ഓട്ടോമാറ്റിക്ക് വാതില്‍ അടഞ്ഞു; യുവാവിന് കിട്ടിയത് എട്ടിന്റെ പണി

വന്ദേഭാരത് എക്സ്പ്രസില്‍ സെല്‍ഫി എടുക്കാന്‍ കയറിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ട്രെയിനില്‍ കയറിയതിന് പിന്നാലെ ഓട്ടോമാറ്റിക്ക് വാതില്‍ അടഞ്ഞു. ഇതിനെ തുടര്‍ന്ന് വാതില്‍ തുറക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ടിക്കറ്റ് മാസ്റ്ററുടെ ചോദ്യം ചെയ്യലും വീഡിയോയില്‍ കാണാം.

വിശാഖപട്ടണത്തില്‍ നിന്നും സെക്കന്തരാബാദിലേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനുള്ളിലാണ് സംഭവം. ട്രെയിന്‍ രാജമുന്ദ്രിയിലെത്തിയപ്പോള്‍ സെല്‍ഫി എടുക്കുന്നതിനായി യുവാവ് ട്രെയിനിനുള്ളലേക്ക്ല്‍ ചാടിക്കയറി. എന്നാല്‍ ഇതിന് പിന്നാലെ വാതിലും അടഞ്ഞു. വാതില്‍ തുറക്കാന്‍ നടത്തുന്ന ശ്രമം വിഫലമായതോടെ 159 കിലോമീറ്റര്‍ അകലെ വിജയവാഡയിലാണ് ഇയാള്‍ക്ക് ഇറങ്ങാന്‍ കഴിഞ്ഞത്. സെല്‍ഫി ഭ്രാന്ത് എന്ന ക്യാപ്ഷനോടെ സൂര്യ റെഡ്ഡിയെന്ന വ്യക്തിയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

‘നിങ്ങള്‍ എന്തിനാണ് ഫോട്ടെയെടുക്കാന്‍ ട്രെയിനിനുള്ളില്‍ കയറിയത്? നിങ്ങള്‍ എന്താണ് ചെയ്തതെന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും ധാരണയുണ്ടോ? ഇനി അടുത്ത ആറ് മണിക്കൂര്‍ ഈ വാതില്‍ തുറക്കില്ല. അതുവരെ യാത്ര ആസ്വദിക്കൂ’ എന്ന് ടിക്കറ്റ് മാസ്റ്റര്‍ പറയുന്നതും വീഡിയോയില്‍ കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News