പൊന്നുംവിലയില്‍ പൊന്ന്; മാറ്റമില്ലാതെ സ്വര്‍ണവില

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില. 41,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 5200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം തുടക്കത്തില്‍ 40,480 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 40,360 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുകയായിരുന്നു. 16ന് 41,760 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലും സ്വര്‍ണവില എത്തി.

സ്വര്‍ണവില 42000 കടന്നും മുന്നേറുമെന്നാണ് വിദഗ്ധരുടെ പ്രവചനം. 2020ലായിരുന്നു 42,000 രേഖപ്പെടുത്തി സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News