യാത്രികര്‍ എത്തുന്നതിനു മുമ്പ് വിമാനം പുറപ്പെട്ട സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് DGCA

അമൃത്സര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ എത്തുന്നതിനു മുന്നേ വിമാനം പുറപ്പെട്ട സംഭവത്തില്‍ DGCA അന്വേഷണത്തിന് ഉത്തരവിട്ടു. 35 യാത്രക്കാര്‍ എത്തുന്നതിനു മുന്നേയാണ് വിമാനം പുറപ്പെട്ടത്. ഷെഡ്യൂളിനു മണിക്കൂറുകള്‍ക്ക് മുന്നേയാണ് സിംഗപ്പൂരിലേക്കുള്ള വിമാനം പറന്നുയര്‍ന്നത്.

ഇന്നലെ രാത്രി 7:55 ന് പുറപ്പെടേണ്ട സ്‌കൂട്ട് എയര്‍ലൈന്‍ വിമാനമാണ് ഉച്ചയ്ക്ക് മൂന്നുമണിക്ക് പുറപ്പെട്ടത്. ഇതോടെ യാത്ര മുടങ്ങിയ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് യാത്രികര്‍ വിമാനത്താവള അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. സ്‌കൂട്ട് എയര്‍ലൈനിനോടും അമൃത്സര്‍ എയര്‍പോര്‍ട്ട് അതോറിറ്റിയോടും DGCA വിശദീകരണം തേടിയിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News