ബുര്‍ഖയണിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനമില്ല; വിചിത്രവാദവുമായി ഉത്തര്‍പ്രദേശ് കോളേജ്

ബുര്‍ഖയണിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ച് ഉത്തര്‍പ്രദേശിലെ ഹിന്ദു കോളേജ്. മൊറാദാബാദിലുള്ള ഹിന്ദു കോളേജിലാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചത്. ബുര്‍ഖ, കോളേജിന്റെ യൂണിഫോം കോഡില്‍ ഉള്‍പ്പെടുന്നതല്ലെന്നാണ് അധികൃതരുടെ വാദം.

ബുര്‍ഖ നീക്കിയാല്‍ മാത്രമേ കോളജില്‍ പ്രവേശിപ്പിക്കൂവെന്ന് അധികൃതര്‍ വാശിപിടിച്ചതായി വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. തുടര്‍ന്ന്, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. കൃത്യമായ ഡ്രസ് കോഡില്ലാത്ത വിദ്യാര്‍ത്ഥിനികളെ ക്യാംപസില്‍ പ്രവേശിപ്പിക്കില്ലെന്ന് കോളജ് പ്രൊഫസര്‍ ഡോ. എപി സിംഗ് പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന്, കോളേജ് യൂണിഫോമില്‍ ബുര്‍ഖയും ഉള്‍പ്പെടുത്തണമെന്ന് സമാജ്വാദി ഛത്ര സഭ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News