കാര്‍ കുളത്തിലേയ്ക്ക് മറിഞ്ഞ് 4 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയില്‍ കാര്‍ കുളത്തിലേയ്ക്ക് മറിഞ്ഞ് 4 പേര്‍ മരിച്ചു. കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേയ്ക്ക് മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന്‌ അയച്ചതായും പൊലീസ് അറിയിച്ചു.

മുംബൈയില്‍ ട്രക്കും കാറും കൂട്ടിയിടിച്ചു; 9 മരണം

മുംബൈ-ഗോവ ഹൈവേയില്‍ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം.

അമിത വേഗത്തില്‍ വന്ന ട്രക്ക് കാറിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ 4 വയസ്സുള്ള കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്.

ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി അപകടനില തരണം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News