നാലുദിവസത്തേക്ക് ബാങ്കുകള്‍ അടഞ്ഞുകിടക്കും

രാജ്യത്ത് നാലുദിവസത്തേക്ക് ബാങ്കുകള്‍ അടഞ്ഞുകിടക്കും. 30, 31 ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് ഈ മാസത്തെ അവസാന നാലുദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത്. 28, 29 തീയതികള്‍ നാലാം ശനിയും ഞായറുമാണ്. നീണ്ട ബാങ്ക് അവധി രാജ്യത്തുടനീളമുള്ള ബാങ്കിങ് സേവനങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്.

അതേസമയം, ബാങ്ക് ഉപഭോക്താക്കള്‍ അവരുടെ ബാങ്ക് സന്ദര്‍ശനവും പണമിടപാടുകളും അതിനനുസരിച്ച് ആസൂത്രണം ചെയ്യാന്‍ മാനേജ്‌മെന്റുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശമ്പള പരിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബാങ്ക് പണിമുടക്ക് നടക്കുക.

സെറ്റില്‍മെന്റ്, ബാങ്കുകളിലെ അഞ്ച് പ്രവൃത്തിദിനങ്ങള്‍, പ്രമോഷനുകള്‍, ശമ്പള-പെന്‍ഷന്‍ ഫിക്സേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് സംസ്ഥാന കണ്‍വീനര്‍ മഹേഷ് മിശ്ര പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News