ഉത്തരേന്ത്യയില്‍ തണുപ്പിന് നേരിയ കുറവ്

ഉത്തരേന്ത്യയില്‍ തണുപ്പിന് നേരിയ കുറവ്. ദില്ലിയില്‍ ഇന്ന് കുറഞ്ഞ താപനില 9.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ദില്ലിയിലും സമീപ പ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. തണുത്തുറഞ്ഞ കാലാവസ്ഥയില്‍ നിന്നും ദില്ലിക്കാര്‍ക്ക് നേരിയ ആശ്വാസം.

ദില്ലി സഫ്ദര്‍ജംഗില്‍ 9.4 ഡിഗ്രി സെല്‍ഷ്യസുo പാലത്തില്‍ 9.8 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില രേഖപ്പെടുത്തി. ഇന്നുമുതല്‍ തണുപ്പ് കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് നേരത്തേ അറിയിച്ചിരുന്നു.

ദില്ലി പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഐ എം ഡിയുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജനുവരിയില്‍ രണ്ട് ശൈത്യ തരംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ജനുവരി 5 മുതല്‍ 9 വരെയും ജനുവരി 16 മുതല്‍ 18 വരെയും.

ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും തണുപ്പേറിയ ദിനങ്ങളാണ് കടന്നുപോയത്. അതേസമയം ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും മൂടല്‍മഞ്ഞ് അനുഭവപ്പെട്ട സാഹചര്യത്തില്‍ റെയില്‍- വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. 13 ട്രെയിനുകള്‍ വൈകി ഓടുന്നതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News