വീഡിയോ ഗെയിമില്‍ തോല്‍പ്പിച്ചു; സഹപാഠിയെ വെടിവെച്ചു കൊന്ന് 10 വയസുകാരന്‍

വീഡിയോ ഗെയിമില്‍ തോല്‍പ്പിച്ചതിനാല്‍ സഹപാഠിയെ വെടിവെച്ചു കൊന്ന് 10 വയസുകാരന്‍. മെക്സിക്കന്‍ സംസ്ഥാനമായ വെരാക്രൂസില്‍ ആണ് സംഭവം. വീട്ടില്‍ നിന്ന് തോക്കെടുത്ത് 11 വയസുകാരന്റെ തലയ്ക്ക് വെടിവെയ്ക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ കുട്ടിയും കുടുംബവും രക്ഷപ്പെട്ടു.

ഗെയിമില്‍ പരാജയപ്പെട്ടതോടെ കുട്ടി അസ്വസ്ഥനായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വീഡിയോ ഗെയിമുകള്‍ വാടകയ്ക്ക് നല്‍കുന്ന കടയിലാണ് സംഭവം നടന്നത്. തോല്‍വിയ്ക്ക് ശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് കുട്ടി കടയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ശേഷം, 11 വയസുകാരന്റെ തലയ്ക്ക് നേരെ വെടിയുതിര്‍ത്തു. സഹപാഠിയായ കുട്ടി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

നീതി ലഭ്യമാക്കണമെന്ന് ഇരയുടെ അമ്മ ആവശ്യപ്പെട്ടു. കുട്ടിയുടെ മാതാപിതാക്കള്‍ നിരുത്തരവാദപരമായി തോക്ക് മേശപ്പുറത്ത് വച്ചതാണ് മകന്റെ മരണത്തിന് കാരണമെന്നും അവര്‍ കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News