ഗെലോട്ടിനെ ചോദ്യം ചെയ്ത് സച്ചിന്‍പൈലറ്റ്; രാജസ്ഥാനില്‍ തീരാത്ത തലവേദന

തെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ രാജസ്ഥാനില്‍ കോണ്‍ഗ്രസിലെ പോര് മുറുകുകയാണ്. അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണം പരസ്യമായി ഉന്നയിച്ചിരിക്കുകയാണ് ഇപ്പോള്‍ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റ്. ഉത്തരക്കടസാല് ചോര്‍ച്ചയിലും സര്‍ക്കാര്‍ ഓഫീസുകളിലെ രാഷ്ട്രീയ നിയമനങ്ങളിലും ആരോപണത്തിന്റെ നിഴലിലാണ് അശോക്് ഗെലോട്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നാണ് സച്ചിന്‍ പൈലറ്റിന്റെ ചോദ്യം. അലമാരയില്‍ ഉണ്ടായിരുന്ന ഉത്തരക്കടലാസുകള്‍ ആരോരും അറിയാതെ പുറത്തുപോകാന്‍ ഇതെന്താ മായാജാലമാണോ എന്നായിരുന്നു പൈലന്റെ പരിഹാസം. ജുഞ്ചുനുവില്‍ നടന്ന കര്‍ഷക റാലിയിലായിരുന്നു സച്ചിന്‍ പൈലറ്റിന്റെ ആക്രമണം.

സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ സച്ചിന്‍ പൈലറ്റ് തന്നെ ഉയര്‍ത്തിയത് ഗെലോട്ട് സര്‍ക്കാരിന് വലിയ തിരിച്ചടിയാവുകയാണ്. നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന ഗെലോട്ടിന് നിലവില്‍ പഴയ പിന്തുണയില്ല. പാര്‍ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഉപാധിവെക്കുകയും രാജസ്ഥാനില്‍ വലിയ നാടകീയ സംഭവങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത ഗെലോട്ട് തല്‍ക്കാലം ഹൈക്കമാന്റിന്റെ പടിക്ക് പുറത്താണ്.

രാജസ്ഥാനില്‍ പിന്‍ഗാമിയായി സച്ചിന്‍ പൈലറ്റിനെ അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് അശോക് ഗെലോട്ട്. ഗുജ്ജര്‍ സമുദായത്തില്‍ നിന്നുള്ള നേതാവായതുകൊണ്ട് തന്നെ രാജസ്ഥാനില്‍ എല്ലാ മേഖലയിലും സ്വാധീനമുണ്ടാക്കാന്‍ സച്ചിന്‍ പൈലറ്റിന് സാധിക്കില്ല എന്ന് ഗെലോട്ട് പക്ഷം വാദിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹര്യചത്തില്‍ തല്‍ക്കാലം യാതൊരു ഇടപെടലും വേണ്ടെന്ന നിലപാടാണ് രാജസ്ഥാന്‍ വിഷയത്തില്‍ ഹൈക്കമാന്റിനുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News