പിടി7നെ പിടികൂടുന്നതിനായി ദൗത്യം തുടങ്ങി

പാലക്കാട് ധോണിയിലിറങ്ങിയ പിടി7നെ പിടികൂടുന്നതിനായി ശ്രമം തുടങ്ങി. പിടി7നെ പിടികൂടാനുള്ള ദൗത്യം തുടങ്ങിയതായി ഏകോപന ചുമതലയുള്ള എ.സി.എഫ് ബി രഞ്ജിത്ത് പറഞ്ഞു. ഇന്നലെ വയനാട്ടില്‍ നിന്നെത്തിയ ആദ്യ സംഘം ദൗത്യം ആരംഭിച്ചു കഴിഞ്ഞു. ശനിയാഴ്ച മയക്കുവെടി വെക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിത്ത് പറഞ്ഞു.

നിരീക്ഷണ വലയത്തിലുള്ള പിടി7ന് അരികെ ദൗത്യസംഘം ഉച്ചയോടെ എത്തും. രണ്ട് കുങ്കിയാനകളെ വെച്ചും പിടി7നെ തളയ്ക്കാന്‍ ശ്രമം നടത്തു. ദൗത്യസംഘത്തിലേക്ക് മൂന്നാമതൊരു കുങ്കി ആനയെക്കൂടി സംഘം ആവശ്യപ്പെട്ടു. നിലവില്‍ വിക്രം, ഭരതന്‍ എന്നീ കുങ്കി ആനകള്‍ ധോണി ക്യാമ്പില്‍ ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News